ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡിപ്ളോമ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ ബിരുദാനന്തര ജേണലിസം ഡിപ്ളോമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്ക് മാതൃഭൂമിഏര്‍പ്പെടുത്തിയ കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണമെഡലിനും റിപ്പോര്‍ട്ടിങ്ങിന് കേരളകൗമുദി ഏര്‍പ്പെടുത്തിയ കെ. സുകുമാരന്‍ സ്മാരക സ്വര്‍ണമെഡലിനും കെ.പി. ഗോപിക അര്‍ഹയായി. എഡിറ്റിങ്ങിന് കെ.എം. ചെറിയാന്‍െറ പേരില്‍ മലയാള മനോരമ നല്‍കുന്ന സ്വര്‍ണമെഡലിനും എഡിറ്റിങ്-റിപ്പോര്‍ട്ടിങ് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്കുള്ള എന്‍. കേശവന്‍നായര്‍ സ്മാരക കാഷ് അവാര്‍ഡിനും റജീന ആയിഷ അര്‍ഹയായി.
പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്ക്  പത്രപ്രവര്‍ത്തകന്‍ എ.കെ. ഭാസ്കറിന്‍െറ പേരില്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് ബി. ഇന്ദുലക്ഷ്മി നേടി. പത്രപ്രവര്‍ത്തകന്‍ കെ.സി.ജോണിന്‍െറ സ്മരണക്കായി ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡുകള്‍ ഇംഗ്ളീഷ്വിഷയങ്ങളില്‍ എ. അജീഷും മലയാളത്തില്‍ പി.വി. ദേവിയും നേടി. പരീക്ഷാഫലം www.ijt.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.