തൃശൂര്‍: ഹൈവേ പൊലീസ് പരിശോധനക്ക് കൈ കാണിച്ച് നിര്‍ത്തിയ വാഹനത്തെ മറികടന്ന ബൈക്കും എതിര്‍ദിശയില്‍ നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസും തമ്മിലിടിച്ച് ബൈക്ക് യാത്രക്കാരായ അമ്മയും മകളും മരിച്ചു. തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തിക്ക് സമീപം വെട്ടിക്കലില്‍ രാവിലെ 10.45ഓടെയാണ് ദാരുണ സംഭവം.
പഴയന്നൂര്‍ കുമ്പളക്കോട് നാലുപുരത്തൊടി റഷീദിന്‍െറ ഭാര്യ സഫിയയും (36) മകള്‍ ഫാത്തിമയുമാണ് (ഒന്നര) മരിച്ചത്. പട്ടിക്കാട് ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ബൈക്കും തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസുമാണ് അപകടത്തില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഹൈവേ പൊലീസ് എസ്.ഐ പങ്കജാക്ഷനെ സ്ഥലംമാറ്റിയതായി തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍ അറിയിച്ചു.
ഹൈവേ പൊലീസ് പരിശോധിച്ചു കൊണ്ടിരുന്ന വാഹനത്തെ മറികടന്ന് മുന്നോട്ടുപോയ ബൈക്കിനെ എതിരെ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോട്ടിലേക്ക് തെറിച്ചുവീണ ഫാത്തിമയുടെ തല റോട്ടിലിടിച്ച് തകര്‍ന്നു. സഫിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ബൈക്കോടിച്ച റഷീദിനെ ഗുരുതര പരിക്കോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറും ചതഞ്ഞരഞ്ഞ ശരീര ഭാഗങ്ങളും രക്തവും റോട്ടില്‍ ചിതറി ഭീതിജനകമായ അന്തരീക്ഷമായിരുന്നു.
വാഹന പരിശോധനക്കിടെ ഉണ്ടായ അപകടമായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കാതെ ഹൈവേ പൊലീസ് കടന്നുകളഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പൊലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നതാണെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസിന്‍െറ അശാസ്ത്രീയ വാഹന പരിശോധനയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. അപകട മേഖലകളായ വളവുകളിലും മറ്റും വാഹന പരിശോധന നടത്തരുതെന്ന ഡി.ജി.പിയുടെ നിര്‍ദേശം വകവെക്കാതെയാണ് വെട്ടിക്കല്‍ ഭാഗത്ത് പൊലീസ് പരിശോധനയെന്നും നാട്ടുകാര്‍ പറഞ്ഞു.
വെട്ടിക്കല്‍ ഭാഗത്ത് ഹൈവേ പൊലീസിന്‍െറ വാഹന പരിശോധന ഉണ്ടാകില്ളെന്ന് അതുവഴി വന്ന തൃശൂര്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍െറയും സിറ്റി പൊലീസ് കമീഷണറുടെയും ഉറപ്പിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ റോഡ് കഴുകി വൃത്തിയാക്കി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍- പാലക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അസി. കമീഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള, ഒല്ലൂര്‍ സി.ഐ ഉമേഷ് എന്നിവരും മണ്ണുത്തി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.