തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ളക്സില്‍ നടത്താന്‍ നിശ്ചയിച്ച ഗോള്‍ഡന്‍ മദര്‍ പുരസ്കാര വിതരണ ചടങ്ങ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും പ്രതിഷേധത്തില്‍ മുങ്ങി. ബുധനാഴ്ച രാവിലെ പത്തരക്കായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
പുരസ്കാര ജേതാക്കളും വിശിഷ്ടാതിഥികളും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ നേരത്തേതന്നെ എത്തിയിരുന്നു. മാതൃത്വത്തെ അവഹേളിക്കുന്ന രീതിയിലുള്ള പുരസ്കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) നേതൃത്വത്തില്‍ അധ്യാപകരും സദസ്സില്‍ ഇടംപിടിച്ചു. ചടങ്ങ് തടയുകയായിരുന്നു ലക്ഷ്യം. പ്രതിഷേധം കണക്കിലെടുത്ത് വൈസ് ചാന്‍സലര്‍ എം. അബ്ദുസ്സലാം വേദിയിലേക്ക് വന്നില്ല.
ഇതിനിടെ വിദ്യാര്‍ഥികളും അധ്യാപകരും മുദ്രാവാക്യം വിളികളുമായി വേദിയുടെ മുന്നില്‍ നിലകൊണ്ടു.
അവാര്‍ഡ് ഏറ്റുവാങ്ങാനത്തെിയവരോടും ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയവരോടും പ്രതിഷേധത്തിന്‍െറ കാരണം വിശദീകരിച്ചു. പിന്നീട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭരണ കാര്യാലയത്തിന് മുന്നിലത്തെി ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ ഭരണകാര്യാലയത്തിലെ സിന്‍ഡിക്കേറ്റ് യോഗഹാളില്‍ വെച്ച് വിതരണം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ഇതിനായി എത്തിയവരെ അകത്തേക്ക് കയറാന്‍ എസ്.എഫ്.ഐക്കാര്‍ സമ്മതിച്ചില്ല.
കെ.പി.എ.സി ലളിതയുടെ മകന്‍ ഉള്‍പ്പെടെ ഭരണ കാര്യാലയത്തിനുള്ളില്‍ എത്തിയിരുന്നെങ്കിലും പുരസ്കാരം അകത്തേക്ക് കൊണ്ടുപോകാന്‍ കഴിയാതിരുന്നതോടെ ഈ ശ്രമവും പരാജയപ്പെട്ടു.
ഒടുവില്‍ ഉച്ചക്കുശേഷം പ്രതിഷേധം നിര്‍ത്തി എസ്.എഫ്.ഐക്കാര്‍ പിരിഞ്ഞുപോയതോടെയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.