കണ്ണൂര്‍: ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതും ന്യൂനപക്ഷ പ്രീണനവും തമ്മിലെ വ്യത്യാസം തിരിച്ചറിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും മുന്നിലായി എന്നും പോരാടിയിട്ടുള്ളത് ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തന്നെയാണ്. മതന്യൂനപക്ഷങ്ങളിലെ ഒരു ചെറു വിഭാഗമാണ് ആ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്നത് എന്നതാണ് സത്യം. ന്യൂനപക്ഷ മതങ്ങളിലെ സമ്പന്നര്‍ക്കും മതമേധാവികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുക എന്നത് ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെടുന്നു. അടിച്ചമര്‍ത്തപ്പെടുന്ന അവശരായ ന്യൂനപക്ഷത്തിന്‍െറ കൂടെ എന്നും സി.പി.ഐ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളും സംസ്ഥാന-ദേശീയ കൗണ്‍സില്‍ തീരുമാനങ്ങളും വിശദീകരിക്കുന്നതിന് വേണ്ടി ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി തീരുമാനങ്ങള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.