കൊച്ചി: ഒന്നാം സീസണിലേക്കുള്ള സപൈ്ളകോയുടെ നെല്ല് സംഭരണം രജിസ്ട്രേഷന്‍ വ്യാഴാഴ്ച തുടങ്ങും. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് പാടശേഖരത്തിന്‍െറ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 15 വരെ www.supplycopaddy.in എന്ന വെബ്സൈറ്റില്‍ തങ്ങളുടെ നെല്‍കൃഷിയുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സംഭരണവില കിലോക്ക് 19 രൂപയായിരിക്കും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് നെല്ല് സംഭരണ കാലാവധി. ഒന്നിലധികം ഇനം കൃഷി ചെയ്യുന്നവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. കൃഷിഭവനില്‍ നല്‍കിയിട്ടുള്ള ഐ.എഫ്.എസ് കോഡ് ഉള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. സംഭരിക്കുന്ന നെല്ലിന്‍െറ ഗുണനിലവാരം കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണനിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. അതായത്, നെല്ലിലടങ്ങിയിരിക്കുന്ന ജൈവ -അജൈവ ബാഹ്യവസ്തുക്കളുടെ അളവ് ഒരു ശതമാനത്തില്‍ താഴെയും കേടായ/ മുളച്ച /കീടബാധയേറ്റ നെല്ലിന്‍െറ അളവ് നാല് ശതമാനത്തില്‍ താഴെയും നിറംമാറിയത് ഒരു ശതമാനത്തില്‍ താഴെയുമായിരിക്കണം.
പാകമാകാത്തതും ചുരുങ്ങിയതുമായ നെല്ലിന്‍െറ അളവ് മൂന്ന് ശതമാനത്തിലും താഴ്ന്ന ഇനങ്ങളുടെ കലര്‍പ്പുകള്‍ ആറ് ശതമാനത്തിലും കൂടാന്‍ പാടില്ല.
നെല്ലിന്‍െറ ഈര്‍പ്പം 17 ശതമാനത്തില്‍ താഴെയായിരിക്കണം. ഒരു ചാക്കില്‍ നിറക്കാവുന്ന നെല്ലിന്‍െറ തൂക്കം 37.5 കിലോഗ്രാം ആണ്. 2014- 15 ഒന്നാം സീസണില്‍ സപൈ്ളകോ 56,416 കര്‍ഷകരില്‍നിന്ന് 1.43 ലക്ഷം മെട്രിക് ടണ്‍ നെല്ലും രണ്ടാം സീസണില്‍ 1,13,305 കര്‍ഷകരില്‍നിന്ന് 4.06 ലക്ഷം മെട്രിക് ടണ്‍ നെല്ലുമാണ് സംഭരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.