കാലിക്കറ്റ് വാഴ്സിറ്റി യൂണിയന്‍ കെ.എസ്.യു -എം.എസ്.എഫ് സഖ്യം നിലനിര്‍ത്തി


തേഞ്ഞിപ്പലം: കലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ഭരണം കെ.എസ്.യു, എം.എസ്.എഫ് സഖ്യം നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് എസ്.എഫ്.ഐയെ പരാജയപ്പെടുത്തി യു.ഡി.എസ്.എഫ് സഖ്യത്തിന്‍െറ വിജയം.
ചെയര്‍മാനായി കെ.എസ്.യുവിലെ വി.എ. ആഷിഫിനെ (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട) തെരഞ്ഞെടുത്തു. 176 വോട്ടാണ് ആഷിഫിന് ലഭിച്ചത്. വൈസ് ചെയര്‍മാനായി എം.എസ്.എഫിലെ കെ. ഷെമീര്‍ (എം.എ.എം.ഒ കോളജ്, മുക്കം) ലേഡി വൈസ് ചെയര്‍മാനായി എം.എസ്.എഫിലെ തന്നെ കെ.കെ. ജഹാന ഹിസ്സത്ത് (ജലാലിയ വനിത അറബിക് കോളജ്, കുറ്റിക്കാട്ടൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എം.എസ്.എഫ് പ്രതിനിധി കെ. മുഹമ്മദ് ഫവാസാണ് (ഇ.എം.ഇ.എ കൊണ്ടോട്ടി) ജനറല്‍ സെക്രട്ടറി. ജോയന്‍റ് സെക്രട്ടറിയായി കല്ലടി എം.ഇ.എസ് കോളജിലെ വി.വി. മുഹമ്മദിനെ തെരഞ്ഞെടുത്തു. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലെ നിര്‍വാഹക സമിതി അംഗങ്ങളായി എസ്.എഫ്.ഐയിലെ കെ.എ. പ്രയാണ്‍, കെ. വരുണ്‍ഗോവിന്ദ്, ഷിബിന്‍ ബേബി എന്നിവരെ തെരഞ്ഞെടുത്തു. പി. യാസിര്‍ (മലപ്പുറം) കെ.എം. അബ്ദുസ്സലാം എന്നിവരാണ് യൂണിയനിലേക്ക്  തെരഞ്ഞടുക്കപ്പെട്ട യു.ഡി.എസ്.എഫ് പ്രതിനിധികള്‍.
ശക്തമായ പൊലീസ് കാവലില്‍ സര്‍വകലാശാല സെനറ്റ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.