വൈദികന് മര്‍ദനമേറ്റ സംഭവം: സി.പി.എം ഖേദം പ്രകടിപ്പിച്ചു


തൊടുപുഴ: സി.പി.എം പ്രവര്‍ത്തകര്‍ വൈദികനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നേതാക്കള്‍  ഖേദം പ്രകടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗീസിന്‍െറ നേതൃത്വത്തിലാണ് തൊടുപുഴ ടൗണ്‍ പള്ളിയില്‍ നേതാക്കള്‍ എത്തിയത്. കൈയേറ്റത്തിനിരയായ ചിലവ് പള്ളി വികാരി ഫാ. മാത്യു കുന്നപള്ളി, കോതമംഗലം രൂപത വികാരി ജനറല്‍  ജോര്‍ജ് ഒലിയപ്പുറം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖേദപ്രകടനം. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി  നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി ടി.ആര്‍. സോമന്‍, ജില്ലാ കമ്മിറ്റി അംഗം വി.വി. മത്തായി എന്നിവരും പള്ളിയിലത്തെി. വെള്ളിയാമറ്റം-തൊടുപുഴ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കുമ്മംകല്ലില്‍ സി.പി.എം സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെയായിരുന്നു വൈദികനെ കൈയ്യേറ്റം ചെയ്ത സംഭവം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.