വിദ്യാഭ്യാസ വായ്പാ പിരിവ് റിലയന്‍സിനെ ഏല്‍പിക്കരുത് -വി.എസ്. അച്യുതാനന്ദന്‍


തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കല്‍ രാജ്യത്തെ നമ്പര്‍ വണ്‍ കോര്‍പറേറ്റുകളില്‍ ഒന്നായ റിലയന്‍സിനെ ഏല്‍പിക്കാനുള്ള നീക്കത്തില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
128 കോടി രൂപ പിരിച്ചെടുക്കുന്നതിന് 62 കോടി രൂപ റിലയന്‍സിന് സൗജന്യമായി നല്‍കി എസ്.ബി.ടി കരാറില്‍ ഏര്‍പ്പെട്ടതായാണ് അറിയുന്നത്. കോര്‍പറേറ്റ് കമ്പനിയില്‍നിന്ന് കോടികള്‍ കോഴ വാങ്ങിയാണ് എസ്.ബി.ടി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എസ്.ബി.ടിക്ക് 8430 വിദ്യാഭ്യാസ വായ്പകളില്‍നിന്നായി പിരിഞ്ഞുകിട്ടാനുള്ള 128.37 കോടി രൂപ പിരിച്ചെടുക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് അസെറ്റ്സ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഏല്‍പിച്ചിരിക്കുകയാണ്. റിലയന്‍സ് പാവപ്പെട്ട വായ്പക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന 128.37 കോടി രൂപക്ക് പകരം, റിലയന്‍സ് 61.94 കോടി രൂപ മാത്രം എസ്.ബി.ടിക്ക് നല്‍കിയാല്‍ മതി. കോര്‍പറേറ്റ് കമ്പനിക്ക് നല്‍കുന്ന 62 കോടിയുടെ സൗജന്യം വായ്പയെടുത്ത പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കിയാല്‍ പോരേയെന്നും വി.എസ് പ്രസ്താവനയില്‍ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.