പരിശോധയില്ലാതെ പച്ചക്കറി വാഹനങ്ങള്‍ ചെക്പോസ്റ്റ് കടന്നു

കുമളി: ഒരു പരിശോധനയുമില്ലാതെ തമിഴ്നാട്ടില്‍നിന്ന് പച്ചക്കറികളുമായി ബുധനാഴ്ച രാവിലെ മുതല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ വിപണികളിലത്തെി. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളില്‍ കീടനാശിനി ഇല്ളെന്ന് ഉറപ്പാക്കാന്‍ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ വാഹനങ്ങളില്‍ സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശം നല്‍കിയിരുന്നു. അമിത കീടനാശിനി പ്രയോഗം നടത്തിയ പച്ചക്കറികള്‍ തടയാനും തിരിച്ചയക്കാനും വാഹനങ്ങള്‍ അത്യാവശ്യ ഘട്ടത്തില്‍ പിടികൂടി കേസെടുക്കാനും തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കീടനാശിനി നിറഞ്ഞ പച്ചക്കറികള്‍ തടയുമെന്ന് തമിഴ്നാട്ടില്‍ വിവരം എത്തിയതോടെ ഇതിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. തമിഴ്നാട്ടില്‍ പ്രതിഷേധമെന്ന വാര്‍ത്ത പ്രചരിച്ചതോടെ പച്ചക്കറി വാഹനങ്ങളില്‍ പരിശോധന നടത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ സ്ഥലംവിടുകയായിരുന്നു. ഇതോടെ പതിവുപോലെ കീടനാശിനി തളിച്ച പച്ചക്കറിയുമായി വാഹനങ്ങള്‍ ബുധനാഴ്ചയും വിപണികളിലത്തെി.

സംഭവം വിവാദമായതോടെ തമിഴ്നാട്ടില്‍നിന്നുള്ള വാഹനങ്ങളിലെ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ ബുധനാഴ്ച രാത്രി മുതല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുതുടങ്ങി. തമിഴ്നാട്ടില്‍ നിന്നത്തെിയ പാവക്കയാണ് ആദ്യം പരിശോധനക്കെടുത്തത്. ഉദ്യോഗസ്ഥരായ ബെന്നിച്ചന്‍, ബേബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ കാക്കനാട്ടെ ലാബിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.