തിരുവനന്തപുരം: ക്രമക്കേടുകളുടെ പേരില്‍ രണ്ടു ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിപ്പിക്കാനുള്ള ഘടകകക്ഷി മന്ത്രിമാരുടെ നീക്കത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമുയരുന്നു. ഇവരുടെ ആവശ്യപ്രകാരം സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി യോഗം ചേര്‍ന്നാല്‍ ഇതുവരെയുള്ള എല്ലാ സസ്പെന്‍ഷനുകളും അതില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.
പൊലീസ്, എക്സൈസ്, തദ്ദേശഭരണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ അഞ്ചുവകുപ്പുകളില്‍ മാത്രം ഏകദേശം 1162 പേര്‍ വിജിലന്‍സ് കേസുകളില്‍പ്പെട്ട് സസ്പെന്‍ഷനിലാണ്. ഇവരില്‍ ചിലര്‍ നാലുവര്‍ഷമായി സര്‍വിസിന് പുറത്താണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതും ലഭിച്ച റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിക്കാത്തതും മൂലമാണ് കേസുകള്‍ നീളുന്നത്.
സ്ഥാനക്കയറ്റം തടയുന്നതിനും ഉറപ്പാക്കുന്നതിനും കേസില്‍പ്പെടുത്തിയ സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വിസില്‍ തിരികെ പ്രവേശിക്കാന്‍ കഴിയാതിരിക്കെ രണ്ടു പേരുടെ കാര്യത്തില്‍ മാത്രം ധിറുതികാട്ടേണ്ട കാര്യമില്ളെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതല്ല ഇക്കാര്യം പരിഗണിക്കുന്നെങ്കില്‍ സമാന കേസുകളും പരിഗണിക്കണം.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടാല്‍ ഏത് ഉദ്യോഗസ്ഥനെയും സസ്പെന്‍റ് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിയമപരമായ അവകാശമുണ്ട്. നടപടിയെടുത്തശേഷം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെ അറിയിക്കണമെന്നത് കീഴ്വഴക്കം മാത്രമാണ്. ചീഫ് എന്‍ജിനീയര്‍മാരുടെ വിഷയത്തില്‍ അതു പാലിച്ചിട്ടില്ളെങ്കില്‍ പോലും അവര്‍ക്കെതിരായ നടപടി നിയമവിരുദ്ധമെന്ന് പറയാനാവില്ല.
ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നടപടി നേരിടുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അതു പിടിവള്ളിയാകും. ഭരണാനുകൂല സംഘടനകളിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. സര്‍വിസില്‍ പുന$പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അവരും രംഗത്തത്തെിയാല്‍ അതു നിരാകരിക്കാന്‍ കഴിയാതെയുംവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.