കരട് വോട്ടര്‍ പട്ടിക: പരിശോധനയും നേര്‍വിചാരണയും 10നകം

തിരുവനന്തപുരം: തദ്ദേശഭരണ പൊതുതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ ലഭിച്ച അപേക്ഷകളുടെയും ആക്ഷേപങ്ങളുടെയും പരിശോധന, നേര്‍വിചാരണ എന്നിവ ആഗസ്റ്റ് 10ന് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടനുബന്ധിച്ച് ഒൗദ്യോഗിക വെബ്സൈറ്റിലെ ഡാറ്റ അപ്ഡേഷനും പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള വോട്ടര്‍മാരെ മറ്റൊരു സ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തുമ്പോള്‍ നിലവിലുള്ള സ്ഥാപനത്തില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികളും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ കൈക്കൊള്ളണം. ഏതെങ്കിലും വാര്‍ഡില്‍നിന്ന് വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് അഞ്ചാം നമ്പര്‍ ഫോറത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നേരില്‍ കേട്ടും അന്വേഷണത്തിലൂടെയും ഉത്തമ ബോധ്യമുള്ളപക്ഷം മാത്രമേ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കാന്‍ പാടുള്ളൂവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.