കോട്ടയം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ മലയാളികള്‍ ആരെങ്കിലും ചേര്‍ന്നതായി സംസ്ഥാന ആഭ്യന്തരവകുപ്പിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. മലയാളിയായ അബൂത്വാഹിര്‍ ഐ.എസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ളെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. അബുതാഹിര്‍ രണ്ടുവര്‍ഷം മുമ്പ് കേരളം വിട്ടതായുള്ള വിവരം മാത്രമാണ് ഇന്‍റലിജന്‍സിന് ലഭിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
അതേസമയം, ഐ.എസിന്‍െറ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ചും ഇതില്‍ മലയാളികള്‍ ചേരുന്നുണ്ടോയെന്നും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആഗോള രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അപ്പപ്പോള്‍തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇവരില്‍നിന്ന് ഇത്തരം വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍, സംസ്ഥാന പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ഐ.എസില്‍ മലയാളികള്‍ ചേര്‍ന്നതായുള്ള വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിഷേധിച്ചു. ഇതുസംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഐ.എസിന് കേരളത്തില്‍ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കേരളത്തില്‍നിന്ന് കാണാതാവുന്നവരെക്കുറിച്ച് ഇന്‍റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ടെന്നും ഇവരില്‍ ആരെങ്കിലും ഐ.എസില്‍ ചേര്‍ന്നതായി സൂചന ലഭിച്ചിട്ടില്ളെന്നും രഹസ്യാന്വേഷണ വിഭാഗവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.