കൊച്ചി: സര്‍ക്കാര്‍ ഓഫിസുകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ എല്ലാജീവനക്കാരും കര്‍ശനമായി ഹാജരാകാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. പതാക ഉയര്‍ത്തല്‍ ചടങ്ങിനുള്‍പ്പെടെ ജീവനക്കാരെല്ലാം ഹാജരാകണമെന്ന നിര്‍ദേശം നല്‍കണമെന്നാണ് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും പള്ളുരുത്തി സ്വദേശിയുമായ കെ. നിമിഷയുടെ ഹരജി.
സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ളിക് ദിനത്തിനും വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഹാജരാകാറുള്ളതെന്ന് ഹരജിയില്‍ പറയുന്നു. ദേശീയ അവധി ദിവസങ്ങളില്‍ ഓഫിസുകളിലത്തെി ദേശീയപതാക ഉയര്‍ത്തലില്‍ സംബന്ധിക്കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരുടെ കടമയാണെന്നും അഡ്വ. ബേസില്‍ അട്ടിപ്പേറ്റി മുഖേന നല്‍കിയ പൊതുതാല്‍പര്യഹരജിയില്‍ പറയുന്നു. എല്ലാസര്‍ക്കാര്‍ ജീവനക്കാരും ദേശീയ അവധി ദിവസങ്ങളില്‍ ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് 2008ല്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ആഗസ്റ്റ് 15ന് എല്ലാജീവനക്കാരും ദേശീയപതാക ഉയര്‍ത്തുന്നതില്‍ പങ്കെടുക്കണമെന്ന് 2015 ജൂലൈ 14ന് ഹൈകോടതിയും ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് സമാനമായി എല്ലാജീവനക്കാര്‍ക്കും ബാധകമാകുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി, കോളജ് വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, യു.ജി.സി, കേന്ദ്രസര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.