തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപൈ്ളസ് കോര്‍പറേഷന് അരി നല്‍കാന്‍ തയാറാണെന്ന് ആന്ധ്രയില്‍ നിന്നുള്ള അരി ഏജന്‍സികളുടെയും മില്ലുടമകളുടെയും പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും നേരില്‍കണ്ട് അറിയിച്ചു. അടുത്ത ടെന്‍ഡര്‍ മുതല്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന് അരി നല്‍കിയ വകയില്‍ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാക്കാന്‍ നടപടി വേണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെട്ടു. അരി വാങ്ങിയ വകയില്‍ സംസ്ഥാന സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ കുടിശ്ശിക കൊടുക്കാനില്ളെന്ന് ചര്‍ച്ചയില്‍ അവിടത്തെ വിതരണക്കാരെ ഭക്ഷ്യമന്ത്രി ബോധ്യപ്പെടുത്തി. ഇക്കാര്യം അവരും അംഗീകരിച്ചു. തുടര്‍ന്നാണ് അടുത്ത ടെന്‍ഡര്‍ മുതല്‍ പങ്കെടുക്കാന്‍ സന്നദ്ധമാണെന്ന് അവര്‍ അറിയിച്ചത്. അരിവിതരണംചെയ്ത വകയില്‍ കണ്‍സ്യൂമര്‍ഫെഡ് കുടിശ്ശികവരുത്തിയ സാഹചര്യത്തില്‍ കേരളത്തിലേക്ക് അരിവിതരണം നടത്തില്ളെന്ന് ആന്ധ്രയിലെ അരിവിതരണക്കാരും മില്ലുടമകളും പ്രഖ്യാപിച്ചിരുന്നു. ആരെങ്കിലും വിതരണത്തിന് തയാറായാല്‍ തടയുമെന്നും വിതരണക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത്തരത്തില്‍ ആരെങ്കിലും ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് ആന്ധ്രയില്‍ നിന്നുള്ള അരിവിതരണക്കാര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും സന്ദര്‍ശിച്ചത്. സിവില്‍ സപൈ്ളസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും രണ്ടുവകുപ്പുകള്‍ക്കും പ്രത്യേകം മന്ത്രിമാര്‍ക്കും കീഴിലാണെന്നും തിങ്കളാഴ്ചയാണ് അരിവിതരണക്കാര്‍ക്ക് ബോധ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.