ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും


തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി തുടങ്ങാനും പൂര്‍ത്തിയാക്കാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു.
ആഴിയില്‍ ഭക്തജനങ്ങള്‍ അര്‍പ്പിക്കുന്ന നാളികേരം പുറത്തേക്ക് വീണ് അപകടകരമാംവിധം കത്തുന്നത് ഒഴിവാക്കാന്‍ ആഴിയുടെ കിഴക്കുവശം ഒഴിച്ചുള്ള മറ്റു മൂന്ന് ഭാഗങ്ങളിലും കല്‍പ്പാളികൊണ്ട് മതില്‍ കെട്ടുന്നതിനും മെറ്റല്‍ ഗ്രില്ലുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ദേവപ്രശ്ന പ്രകാരം തടികൊണ്ടുള്ള പുതിയ കൊടിമരം നിര്‍മിക്കും.
മാളികപ്പുറം ക്ഷേത്രത്തിലെ ദര്‍ശനം കൂടുതല്‍ സുഗമമാക്കി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.