വിദ്യാര്‍ഥികള്‍ സമൂഹത്തിന്‍െറ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണം -സ്മൃതി ഇറാനി

പാലക്കാട്: അക്കാദമിക മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സമൂഹത്തിന്‍െറ പ്രശ്നങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ഇറങ്ങി വരണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. പാലക്കാട് ഐ.ഐ.ടിയില്‍ അധ്യയനത്തിന് തുടക്കം കുറിച്ച് കാമ്പസില്‍ സംഘടിപ്പിച്ച ഓറിയന്‍േറഷന്‍ പ്രോഗ്രാമില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചില്ളെങ്കില്‍ ഉന്നത സ്ഥാനംകൊണ്ട് ഫലമില്ല. ഉയരങ്ങള്‍ കൈയത്തെിപിടിക്കാനുള്ള മികച്ച അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. അതിന്‍െറ വിലയറിഞ്ഞ് മുന്നോട്ട് ഗമിക്കണം. കഴിവും ദീര്‍ഘകാല പരിചയവുമുള്ള അധ്യാപകരെയാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
 ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരിക്കലും ഭയക്കരുത്. ക്രിസ് ഗോപാലകൃഷ്ണനെപോലുള്ള സംരംഭകന്‍െറ സാന്നിധ്യം ചടങ്ങിന്‍െറ മഹത്വം വര്‍ധിപ്പിക്കുന്നു. ഗ്രാമങ്ങളുടെ സാങ്കേതികവിദ്യയിലൂന്നിയ വളര്‍ച്ച ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാറിന്‍െറ ‘ഉന്നത് ഭാരത് അഭിയാന്‍’ പദ്ധതിയില്‍ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ സജീവ പങ്കാളികളാകണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പാര്‍ലമെന്‍റ് സെഷന്‍ നടക്കുന്നതിനാലാണ് വരാന്‍ കഴിയാതിരുന്നത്. വൈകാതെ കുട്ടികളെ നേരില്‍ കാണാന്‍ പാലക്കാട് കാമ്പസിലത്തൊമെന്നും അവര്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.