തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയ 128.37കോടിയുടെ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാന്‍ ലേലത്തിലൂടെയാണ് റിലയന്‍സിന്‍െറ ആസ്തി-പുന$സംവിധാന കമ്പനിക്ക് കൈമാറിയതെന്ന് എസ്.ബി.ടി അറിയിച്ചു. 61.94 കോടി രൂപക്കാണ് ഇത് നല്‍കിയത്. ഇതില്‍ 15 ശതമാനം കാഷും 85 ശതമാനം ഈടുമാണ്. കടം കൈമാറ്റം ചെയ്യുകയാണ് ബാങ്ക് ചെയ്തതെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്തെ 48 ബാങ്കുകള്‍ നല്‍കിയ വിദ്യാഭ്യാസ വായ്പ തുകയില്‍ കഴിഞ്ഞ മാര്‍ച്ച് വരെ എസ്.ബി.ടി നല്‍കിയ വിഹിതം മാത്രം 20.48 ശതമാനമാണ്. കഴിഞ്ഞ ജൂണ്‍ 30 വരെ 90502 പേര്‍ക്കായി 2252 കോടിയുടെ വിദ്യാഭ്യാസ വായ്പയാണുള്ളത്. ഇതില്‍ 522.27 കോടിയാണ് തിരിച്ചടവില്ലാത്തത്. 27251 പേരില്‍നിന്നാണ് ഈ തുക ലഭിക്കേണ്ടത്. ഇത്പരിഹരിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അടക്കമുള്ള പദ്ധതികളുണ്ട്. വായ്പ എടുത്തവര്‍ മുന്നോട്ടുവന്ന എല്ലാ കേസുകളും ബാങ്ക് തീര്‍പ്പാക്കിയിരുന്നു. ബാങ്കുകള്‍ക്ക് സാമ്പത്തിക ആസ്തികള്‍ ആസ്തി പുന$സംവിധാന കമ്പനികളെ ഏല്‍പിക്കാന്‍ 2002ലെ ബന്ധപ്പെട്ട നിയമം അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം നിഷ്ക്രിയ ആസ്തി തിരിച്ചറിയാനും വില്‍ക്കാനുമായി എസ്.ബി.ടി മാനദണ്ഡങ്ങള്‍ തയാറാക്കി. നാല് ലക്ഷം രൂപയും അതിന് താഴെയുമുള്ള 8430 വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളാണ് ഇത്തരം കമ്പനികളെ ഏല്‍പ്പിക്കാന്‍ കണ്ടത്തെിയത്. കഴിഞ്ഞ മേയ്31 വരെയുള്ള വിദ്യാഭ്യാസ വായ്പ എടുത്തവരില്‍നിന്നുള്ളവയാണിത്. ശരാശരി പത്ത് വര്‍ഷം പഴയതും തിരിച്ചുപിടിക്കല്‍ പ്രായോഗികമല്ലാത്തതുമായ വിദ്യാഭ്യാസ വായ്പകളാണ് വില്‍പന നടത്താനായി ബാങ്ക് കണ്ടത്തെിയത്.
റിസര്‍വ് ബാങ്ക് വ്യവസ്ഥ പ്രകാരമേ റിലയന്‍സിന് തുക തിരിച്ചുപിടിക്കാന്‍ കഴിയൂ. കോര്‍പറേറ്റ് അക്കൗണ്ടുകളും ഇത്തരം കമ്പനികള്‍ക്ക് ബാങ്ക് ഏല്‍പ്പിച്ചിട്ടുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ നിയമവിരുദ്ധമാര്‍ഗം കമ്പനികള്‍ സ്വീകരിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. റിലയന്‍സിന് കൈമാറിയ അക്കൗണ്ടുകളില്‍ 7674 എണ്ണം നിഷ്ക്രിയ ആസ്തിയായി മൂന്ന്വര്‍ഷം കഴിഞ്ഞതാണ്. 756 അക്കൗണ്ടുകള്‍ രണ്ട് വര്‍ഷം കഴിഞ്ഞതും. മൊത്തം വിദ്യാഭ്യാസ വായ്പയുടെ 5.70 ശതമാനം മാത്രമേ ഇങ്ങനെ തിരിച്ചുപിടിക്കല്‍ കമ്പനികള്‍ക്ക് കൈമാറിയിട്ടുള്ളൂവെന്നും എസ്.ബി.ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.