തിരുവനന്തപുരം: ഭൂമിപതിവ് ചട്ടത്തിലും നിയമത്തിലും സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയെക്കുറിച്ച് റവന്യൂമന്ത്രി അടൂര്‍ പ്രകാശില്‍നിന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വിശദാംശങ്ങള്‍ തേടി. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് റവന്യൂമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട സുധീരന്‍ വിശദമായി സംസാരിക്കാന്‍ ചൊവാഴ്ച വൈകീട്ട് നേരില്‍ കാണാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുധീരന്‍ ചികിത്സയില്‍ കഴിയുന്ന ശാന്തിഗിരി ആശുപത്രിയില്‍ വിശദാംശങ്ങളുമായി എത്താനാണ് മന്ത്രി അടൂര്‍ പ്രകാശിനോട് നിര്‍ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം എത്തണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുമായും ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചക്കുശേഷം ഭൂമിപതിവ് ചട്ടങ്ങളിലെ ഭേദഗതി സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു. പാര്‍ട്ടി പുന$സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുന്‍ നിശ്ചയപ്രകാരം തിങ്കളാഴ്ച ഉച്ചയോടെ സുധീരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഭേദഗതിയെപ്പറ്റി സംസാരിച്ചു. ഈ തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതല്ളെന്നും മലയോര പട്ടയവിതരണത്തിലെ നൂലാമാലകള്‍ ഒഴിവാക്കുന്നതിന് ഇത് ആവശ്യമാണെന്നും കെ.പി.സി.സി പ്രസിഡന്‍റിനെ മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.