വര്‍ക്കല: രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ശിവഗിരിമഠത്തിന്‍െറയും സന്യാസിമാരുടെയും പേരുകള്‍ വലിച്ചിഴച്ച് പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവര്‍ അതില്‍നിന്ന് പിന്തിരിയണമെന്ന് ഗുരുധര്‍മ പ്രചാരസഭ. ചൊവ്വാഴ്ച ശിവഗിരിയില്‍ ചേര്‍ന്ന ഗുരുധര്‍മ പ്രചാരണസഭയുടെ കേന്ദ്ര എക്സിക്യൂട്ടിവ് യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
ശ്രീനാരായണ ഗുരുവിനെയും ശിവഗിരിമഠത്തെയും നിരന്തരം ആക്ഷേപിക്കുകയും സന്യാസിമാരെ തെരുവില്‍ നേരിടുമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ശിവഗിരിയുടെ ബന്ധുക്കളായി മാറുന്ന സമീപകാല സംഭവങ്ങളില്‍ സഭായോഗം പ്രതിഷേധിക്കുന്നതായി പ്രമേയം വ്യക്തമാക്കുന്നു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.