നെടുമ്പാശ്ശേരി: യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് ഗുണ്ടാ സംഘാംഗങ്ങളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര വെട്ടിയാട്ടില്‍ വീട്ടില്‍ ലബീഷ് (39), പേരാമ്പ്ര വി.ആര്‍.പുരം ചിറ്റേക്കരയില്‍ നിഥിന്‍ കൃഷ്ണന്‍ (26), പേരാമ്പ്ര വി.ആര്‍.പുരം മാളിയേക്കല്‍ ഡിനു (33) എന്നിവരാണ് പിടിയിലായത്. അമേരിക്കയില്‍നിന്ന് ഞായറാഴ്ച രാത്രി എത്തിയ മല്ലപ്പിള്ളി സ്വദേശിനിയെ മുന്‍ കാമുകന്‍ ചാലക്കുടി സ്വദേശി മാര്‍ട്ടിനും ഗുണ്ടാ സംഘങ്ങളും ചേര്‍ന്ന് വിമാനത്താവള റോഡില്‍നിന്ന് തട്ടിക്കൊണ്ടുപോയി എന്നതാണ് കേസ്. മാതാപിതാക്കള്‍ക്കൊപ്പം വരുമ്പോള്‍ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം മാര്‍ട്ടിനെയും യുവതിയെയും പൊലീസ് കണ്ടത്തെി. മാര്‍ട്ടിന് സഹായികളായി പ്രവര്‍ത്തിച്ച രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഗുണ്ടാസംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.