തിരുവനന്തപുരം: ഉല്‍പാദനവര്‍ധനക്ക് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ളെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ആരോഗ്യ,ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓപറേഷന്‍ രുചി’യുടെ സംസ്ഥാനതല ഉദ്ഘാടനം വിമന്‍സ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഴം, പച്ചക്കറി തോട്ടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നു.
‘ഓപറേഷന്‍ രുചി’യിലൂടെ ഇതിനു തടയിടും. രാസവളപ്രയോഗത്തിന്‍െറ കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുള്ളത്.
ഓണക്കാലത്ത് മാരകവിഷമുള്ള പച്ചക്കറി ലോഡുകള്‍ ചെക്പോസ്റ്റ് കടന്നുവരാന്‍ അനുവദിക്കില്ല.
ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും പരിശോധിക്കും. മലയാളിയുടെ ഭക്ഷണസംസ്കാരം മാറേണ്ടകാലം അതിക്രമിച്ചു. കാന്‍സര്‍ പോലുള്ള വിപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ വിഷവിമുക്തമായ ഭക്ഷണസംസ്കാരം വളര്‍ത്തിയെടുക്കണം. ഇതിനുള്ള പദ്ധതി വിജയിപ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്ക് വേണ്ട സഹായം കേരള പൊലീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.