മന്ത്രി ശിവകുമാറിനുനേരെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജീകരിച്ച സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി വി.എസ്. ശിവകുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടയാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ 11ഓടെ കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് മുന്നിലായിരുന്ന നാടകീയരംഗങ്ങള്‍. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ളോക് പഞ്ചായത്ത് നേതൃത്വത്തില്‍ നിര്‍മിച്ച ലബോറട്ടറി, മാലിന്യ സംസ്കരണ പ്ളാന്‍റ്, ഫാര്‍മസി തുടങ്ങിയവ ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. പൊലീസ് സ്റ്റേഷന്‍ കവലയില്‍നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മന്ത്രിയെ വേദിയിലേക്ക് ആനയിക്കവെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.കെ. സാബു, പഞ്ചായത്ത് പ്രസിഡന്‍റ് സി. സുഭിലാഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.  മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏരൂര്‍ സുഭാഷ്, സാബു എബ്രഹാം, സഞ്ജയ്ഖാന്‍ തുടങ്ങിയര്‍ ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. കുളത്തൂപ്പുഴ സി.ഐ സി.എല്‍. സുധീറിന്‍െറ നേതൃത്വത്തിലെ പൊലീസ്  പ്രതിഷേധക്കാര്‍ക്കിടയിലൂടെ മന്ത്രിക്ക് വേദിയൊരുക്കി.
യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ 2011^12 സാമ്പത്തികവര്‍ഷം 20 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്‍െറ ഉദ്ഘാടനം സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടെങ്കിലും മന്ത്രി അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.