കൊച്ചി: ബാര്‍ കോഴയില്‍ മന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈകോടതി തീര്‍പ്പാക്കി.
പ്രാഥമികാന്വേഷണം പൂര്‍ത്തിയാവുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹരജിക്ക് പ്രസക്തിയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഹരജി തീര്‍പ്പാക്കിയത്.
ഓള്‍ കേരള ആന്‍റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഐസക് വര്‍ഗീസാണ് ഹരജി സമര്‍പ്പിച്ചത്.മന്ത്രിമാരടക്കം ഉന്നതര്‍ക്കെതിരായ കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ബാര്‍ കോഴ കേസില്‍തന്നെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും അന്വേഷണത്തിന്‍െറ വിശദവിവരം വ്യക്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ജൂലൈ ഏഴിന് കുറ്റപത്രം സമര്‍പ്പിച്ചെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു.
തുടര്‍ന്നാണ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കീഴ്കോടതിയാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തീര്‍പ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് അപാകതയുണ്ടായാല്‍ അക്കാര്യം വ്യക്തമാക്കി ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗ്ള്‍ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.