ഫ്ളാറ്റ് നിര്‍മാണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യണം -വി.എസ്


തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മാണം സംബന്ധിച്ച ഓര്‍ഡിനന്‍സ് സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍  മന്ത്രി മഞ്ഞളാംകുഴി അലിക്ക് കത്തയച്ചു. ഫ്ളാറ്റ് വാങ്ങുന്നവരില്‍നിന്ന് ഈടാക്കുന്നതില്‍നിന്ന്  70 ശതമാനത്തില്‍ കുറയാത്ത തുക ബാങ്കില്‍ നിക്ഷേപിച്ച് അതത് പണികള്‍ക്ക്  ഉപയോഗിക്കേണ്ടതാണെന്നാണ് നിയമസഭയില്‍ മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത് 70 ശതമാനമോ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതില്‍ കുറവായ ശതമാനമോ ബാങ്കില്‍ നിക്ഷേപിക്കണമെന്നാണെന്ന്  അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.