തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സമര്‍പ്പിച്ച കുറ്റവിമുക്ത ഹരജിയില്‍ വാദം പൂര്‍ത്തിയായി. ഈമാസം 12ന് വിധി പറയും. ഹരജി തള്ളിയാല്‍ കുറ്റപത്ര വായന പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ വിചാരണ തുടങ്ങും. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീറാണ് ചൊവ്വാഴ്ച വാദം കേട്ടത്. രാവിലെ കേസ് പരിഗണിച്ചെങ്കിലും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ഹൈകോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാവുന്നതിനാല്‍ ഉച്ചകഴിഞ്ഞ് പരിഗണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉച്ചക്കുശേഷം കേസ് പരിഗണിച്ചപ്പോള്‍ നിസാമിനെ ഹാജരാക്കി.
കേസില്‍ കുറ്റപത്രം നിലനില്‍ക്കുന്നത് സംബന്ധിച്ച് ജൂലൈ 21ന് പ്രാഥമിക വാദം ആരംഭിച്ചപ്പോള്‍ ചന്ദ്രബോസിന്‍െറ മരണം മന$പൂര്‍വമുള്ള നരഹത്യയല്ളെന്നും ചികിത്സാ പിഴവാണ് കാരണമെന്നും തെളിവുകള്‍ എഴുതി നല്‍കാമെന്നും പ്രതിഭാഗം അറിയിച്ചിരുന്നു.
നിസാമിനെതിരായ സാക്ഷിമൊഴികളും തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും വേണ്ടത്ര തെളിവോ അനുബന്ധ രേഖകളോ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ളെന്നും ചന്ദ്രബോസ് സെക്യൂരിറ്റി ജീവനക്കാരായിരുന്നില്ളെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങള്‍ അസംബന്ധമാണെന്നും നിസാമിന് ചന്ദ്രബോസ് കൊലക്കേസിലുള്ള പങ്ക് വ്യക്തമാക്കാന്‍ ഒന്നു മുതല്‍ പത്തു വരെ സാക്ഷികളുടെ മൊഴി ധാരാളമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിരലടയാളം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ സാക്ഷിമൊഴികളും തെളിവായി ചൂണ്ടിക്കാട്ടി കുറ്റവിമുക്ത ഹരജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.