നിലവിളക്ക് വിവാദം: പൊതുചര്‍ച്ചയ്ക്കില്ല -ലീഗ്

കൊച്ചി: നിലവിളക്ക് കത്തിക്കല്‍ വിവാദം പൊതുചര്‍ച്ചയാക്കാനില്ളെന്ന് ലീഗ് നേതൃത്വം. ഈ വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ സംയമനം പാലിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കി. പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം നിര്‍വഹിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി മന്ത്രിമാരും എം.എല്‍.എമാരും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. നിലവിളക്ക് കത്തിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. നിലപാടില്‍ മാറ്റമില്ലാത്തതുകൊണ്ടുതന്നെ അത് ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടതുമില്ല. പ്രവര്‍ത്തക സമിതിക്കുശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, ‘ചോദ്യം ചോദിച്ച് ഞങ്ങളെ വിളക്കാക്കാമെന്ന് നിങ്ങള്‍ കരുതേണ്ട’ എന്നായിരുന്നു മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൗരവം വിഷയത്തിനില്ല എന്നും പൊതുചര്‍ച്ച വേണ്ട എന്ന് സംസ്ഥാന പ്രസിഡന്‍റ് നിര്‍ദേശിച്ച സ്ഥിതിക്ക് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ളെന്നും നേതാക്കള്‍ വിശദീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.