തൃശൂര്‍: ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ രൂപകല്‍പന ചെയ്യുന്ന ഉപഗ്രഹ വിക്ഷേപണ വാഹനം ജി.എസ്.എല്‍.വി മാര്‍ക്ക് -3 അടുത്തവര്‍ഷം അവസാനത്തോടെ വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ (വി.എസ്.എസ്.സി) ഡയറക്ടര്‍ ഡോ. കെ. ശിവന്‍. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയാണ് പേടകത്തിന്‍െറ ലക്ഷ്യം. ഉപഗ്രഹം ഇല്ലാതെയുള്ള ഇതിന്‍െറ പരീക്ഷണ വിക്ഷേപണം കഴിഞ്ഞ ഡിസംബറില്‍ നടന്നു. മൂന്നാംഘട്ട പരിശോധന പൂര്‍ത്തിയായി. ജി-സാറ്റ് ആറിന്‍െറ വിക്ഷേപണം ഈമാസം അവസാനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പ്രസ്ക്ളബിന്‍െറ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമാണ് വി.എസ്.എസ്.സി. ചെലവ് കുറച്ച് ബഹിരാകാശ വിക്ഷേപണ വാഹിനികള്‍ എങ്ങനെ രൂപകല്‍പന ചെയ്യാമെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഐ.എസ്.ആര്‍.ഒയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും ഭൂരിഭാഗം നടപടികളും വി.എസ്.എസ്.സിയിലാണ്. പി.എസ്.എല്‍.വിയുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം ആറ് വിക്ഷേപണമെങ്കിലും നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍െറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ ചെലവ് കുറച്ചുകൊണ്ടുവരണം. വീണ്ടും ഉപയോഗിക്കാവുന്ന റീയൂസിങ് ലോഞ്ചിങ് വെഹിക്കിളുകളുണ്ടാകേണ്ടതുണ്ട്. അതിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പത്തു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ പേടകങ്ങളുടെ വലുപ്പം കുറച്ചും ഇന്ധനം മാറ്റിയും ചെലവ് കുറയ്ക്കാം. എ.പി.ജെ. അബ്ദുല്‍ കലാം സ്വപ്നം കണ്ട ബഹിരാകാശ വിമാനം എന്ന ആശയം പത്ത് മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാകും. ജനങ്ങളുടെ സുരക്ഷ, ഗുണമേന്മ എന്നിവയെല്ലാം ലക്ഷ്യം വെച്ചാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉദാഹരണമാണ്. ഭാവിയില്‍ ബഹിരാകാശ ഗവേഷണ രംഗത്തുള്ള ചെലവ് കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മനുഷ്യനെ ബഹിരാകാശത്തിലിറക്കുന്ന പദ്ധതി വര്‍ഷങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാദൗത്യത്തിന് വേണ്ടി പി.എസ്.എല്‍.വിയില്‍ മാറ്റങ്ങള്‍ വരുത്തി റോക്കറ്റ് സജ്ജമാക്കിയതും വിക്ഷേപണ വാഹന പരീക്ഷണമായ ആര്‍.എല്‍.വി-ടി.ഡി ഒരുക്കിയതും ശിവന്‍െറ നേതൃത്വത്തിലാണ്.
മീറ്റ് ദ പ്രസില്‍ പ്രസ്ക്ളബ് പ്രസിഡന്‍റ് വി.എം. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.സി. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.