കൊച്ചി: എ.ജി ഓഫിസിന്‍െറ കാര്യക്ഷമതയില്ലായ്മക്കെതിരെ വിമര്‍ശമുന്നയിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ പരിഗണനവിഷയങ്ങള്‍ മാറ്റാനുള്ള നീക്കത്തില്‍നിന്ന് പിന്മാറാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകരുടെ പ്രമേയം. പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 74 അഭിഭാഷകര്‍ ഒപ്പുവെച്ച നോട്ടീസ് ഹൈകോടതി അഭിഭാഷക അസോസിയേഷന് നല്‍കി. അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെയും കുടുംബാംഗങ്ങളുടെയും സമ്മര്‍ദത്തിനുവിധേയമായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ പരിഗണനവിഷയം മാറ്റാന്‍ നീക്കം നടക്കുന്നെന്നാണ് പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജെ.എസ്. അജിത്ത്കുമാറിന്‍െറ നേതൃത്വത്തിലെ അഭിഭാഷകരാണ് അസോസിയേഷന് നോട്ടീസ് നല്‍കിയത്.
ജസ്റ്റിസ് വി.കെ. മോഹനന്‍ ബുധനാഴ്ച വിരമിക്കുന്നതോടെ പരിഗണനവിഷയങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. എ.ജി ഓഫിസിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ അഡ്വക്കറ്റ് ജനറലിന്‍െറ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി അറിയിച്ചിരുന്നു. അതേസമയം, അഭിഭാഷകര്‍ പ്രമേയം അവതരിപ്പിക്കാന്‍ നടത്തുന്ന നീക്കം തടയണമെന്നാവശ്യപ്പെട്ട് എ. ജി കെ.പി. ദണ്ഡപാണിയും അഭിഭാഷക അസോസിയേഷന് കത്തയച്ചിട്ടുണ്ട്.
ഇത്തരം നീക്കം മുളയിലേ നുള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് ജോണ്‍ വര്‍ഗീസിനാണ് കത്തയച്ചത്. പ്രമേയത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജഡ്ജിമാരുടെ പരിഗണനവിഷയത്തില്‍ മാറ്റംവരുത്താന്‍ ചീഫ് ജസ്റ്റിസിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ളെന്നും എ.ജിയുടെ കത്തില്‍ പറയുന്നു.
തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് പ്രമേയമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.