കാലിക്കറ്റ് സര്‍വകലാശാല ലീഗ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരായ പരാതി ഗവര്‍ണര്‍ തള്ളി


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ മുസ്ലിം ലീഗ് പ്രതിനിധിയും മമ്പാട് എം.ഇ.എസ് കോളജിലെ അധ്യാപകനുമായ പി.എം. സലാഹുദ്ദീനെതിരായ പരാതി ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവം തള്ളി.
സര്‍വകലാശാലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന അദാലത്തില്‍ അംഗീകരിച്ച നിയമനം വീണ്ടും പരിശോധിക്കണമെന്ന ആവശ്യം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്‍സലറുടെ നടപടി.അധ്യാപക നിയമനം തെറ്റെന്ന് ആരോപിച്ച് അരീക്കോട് തച്ചണ്ണ സ്വദേശി യു. അബ്ദുല്‍ ഹനീഫ നല്‍കിയ പരാതിയാണ് തള്ളിയത്. നിയമന വിഷയത്തില്‍ കക്ഷിയല്ലാത്തയാളാണ് പരാതിക്കാരനെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.
സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി, സിന്‍ഡിക്കേറ്റ് തുടങ്ങിയ ഉന്നത സമിതികളിലെ പരിശോധനകള്‍ക്കുശേഷമാണ് നിയമനാംഗീകാരം നല്‍കിയത് എന്നതിനാല്‍ പുന$പരിശോധനക്ക് സാധുതയില്ളെന്നും ചാന്‍സലര്‍ ഉത്തരവില്‍ വ്യക്തമാക്കി. കാലിക്കറ്റ് വി.സിയും പ്രൊ-വി.സിയും നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്ന് ഇതോടെ തെളിഞ്ഞതായി സിന്‍ഡിക്കേറ്റംഗം പി.എം. സലാഹുദ്ദീന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വി.സിയുടെ നടപടിയെ സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ വിമര്‍ശിച്ചതിന്‍െറ പേരിലാണ് പരാതികള്‍ ഉന്നയിക്കപ്പെട്ടത്.
ക്രിമിനല്‍ കേസിലെ പ്രതിയെ ഉപയോഗിച്ച് പരാതിനല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അതന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.