എം.പിമാരുടെ സസ്പെന്‍ഷന്‍ തീരാകളങ്കം -വി.എം. സുധീരന്‍


തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് എം.പിമാരെ ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി പാര്‍ലമെന്‍ററി സമ്പ്രദായത്തിന്  തീരാകളങ്കമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. 25പേരെ ഒരുമിച്ച് സസ്പെന്‍ഡ് ചെയ്ത സംഭവം സഭാചരിത്രത്തില്‍ ആദ്യമാണ്.
മുന്‍ യു.പി.എ സര്‍ക്കാറുകളുടെ കാലത്ത് ഒരു സഭാസമ്മേളനം തുടര്‍ച്ചയായി നടുത്തളത്തിലിറങ്ങി സ്തംഭിപ്പിച്ച പാരമ്പര്യമാണ് ബി.ജെ.പിക്കുള്ളത്. അപ്പോഴൊക്കെ ചര്‍ച്ചയുടെയും അനുരഞ്ജനത്തിന്‍െറയും പാത സ്വീകരിക്കുകയാണ് യു.പി.എ  സര്‍ക്കാര്‍ ചെയ്തത്.
ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ പ്രതിപക്ഷത്തിന്‍െറ വായ് മൂടിക്കെട്ടുക എന്ന മോദിയുടെ ഗുജറാത്ത് ശൈലിയാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്.
ഇത് ജനാധിപത്യത്തെ കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് സുധീരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.