ഇറാന്‍ ബോട്ട്: എന്‍.ഐ.എ സംഘം എത്തിയില്ല

വിഴിഞ്ഞം: ഇറാന്‍ ബോട്ട് പിടിയിലായ  സംഭവം സംബന്ധിച്ച അന്വേഷണത്തിന് എന്‍.ഐ.എ സംഘം  തിങ്കളാഴ്ച വിഴിഞ്ഞത്ത് എത്തിയില്ല. കേന്ദ്രസര്‍ക്കാറില്‍നിന്ന് ഒൗദ്യോഗിക കത്ത് ലഭിക്കാത്തതിനാലാണ് സംഘം എത്താത്തതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തിങ്കളാഴ്ച എന്‍.ഐ.എ സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ക്രൈം നമ്പര്‍ 1/2015എന്‍.ഐ.എ/ കെ.ഒ.സി ആയി എന്ന പേരിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
കേന്ദ്രത്തില്‍നിന്നുള്ള ഒൗദ്യോഗിക അറിയിപ്പ് ലഭിക്കുന്ന പക്ഷം ഏതുനിമിഷവും എന്‍.ഐ.എ സംഘം വിഴിഞ്ഞം സന്ദര്‍ശിച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.