തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിലെ ചില നേതാക്കള്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നത് സമുദായ താല്‍പര്യത്തിനല്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്വന്തം സാമ്പത്തിക- സ്ഥാനമാന താല്‍പര്യങ്ങളാണ് അവര്‍ക്കുള്ളത്. സ്വാര്‍ഥലാഭത്തിനായി യോഗനേതൃത്വം ഒറ്റുകൊടുക്കുന്നത് സമുദായത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും താല്‍പര്യങ്ങളാണ്.
ഇത് സംഘടനയിലെ സാധാരണക്കാര്‍ തിരിച്ചറിയുമെന്നും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയില്‍ ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ പലതരത്തില്‍ പലഘട്ടങ്ങളില്‍ പലരിലൂടെ അവര്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. സാധിക്കാതെവന്നത് കേരളത്തിലെ ഇടതുപക്ഷത്തിന്‍െറ പ്രത്യേകിച്ച് സി.പി.എമ്മിന്‍െറ സ്വാധീനശക്തികൊണ്ടാണ്. തങ്ങള്‍ നേരിട്ട് ശ്രമിച്ചാല്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാകില്ളെന്ന് ആര്‍.എസ്.എസിനറിയാം. ദുര്‍ബലപ്പെടുത്താതെ തങ്ങളുടെ അജണ്ട നടപ്പാക്കാനാവില്ല എന്നും അറിയാം. അതുകൊണ്ടാണ് നേരിട്ട് നടപ്പാക്കാന്‍ സാധിക്കാത്തത് ഏജന്‍റുമാരെ വെച്ച് നടപ്പാക്കിയെടുക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത്.
എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും പോലുള്ള സംഘടനകളെ തങ്ങളുടെ കുടക്കീഴിലാക്കാന്‍ സംഘ്പരിവാര്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ആ കുടക്കീഴില്‍ പോയാല്‍ തങ്ങള്‍ ബാക്കിയുണ്ടാകില്ളെന്ന് എന്‍.എസ്.എസ് നേരത്തേ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പെരുന്നയില്‍ ചെല്ലാനുള്ള മോദിയുടെ താല്‍പര്യം സഫലമാകാതിരുന്നത്. എന്‍.എസ്.എസിന്‍െറ അടുത്ത് പരാജയപ്പെട്ട തന്ത്രം എസ്.എന്‍.ഡി.പിയിലൂടെ വിജയിപ്പിച്ചെടുക്കാന്‍ നോക്കുകയാണ്. സംഘ്പരിവാര്‍ ഇക്കാലമത്രയും അവര്‍ണ സംഘടനയെന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയിരുന്ന എസ്.എന്‍.ഡി.പിയെപ്പോലുള്ള പ്രസ്ഥാനത്തെ അടിയറവെക്കുന്നത് യഥാര്‍ഥ ശ്രീനാരായണ ശിഷ്യര്‍ക്ക് എങ്ങനെ സ്വീകാര്യമാവും.
ചാതുര്‍വര്‍ണ്യത്തിന്‍െറ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്ന് കിടന്ന സമൂഹത്തെ ആ ജീര്‍ണവ്യവസ്ഥക്കെതിരെ പൊരുതാന്‍ കെല്‍പുള്ളവരാക്കുകയാണ് ഗുരു ചെയ്തത്. അതേ ജനസമൂഹത്തെ പഴയ ചാതുര്‍വര്‍ണ്യത്തിന്‍െറ പുത്തന്‍ നടത്തിപ്പുകാരുടെ സേവകരാക്കാന്‍ ഗുരുവിനോട് കൂറുണ്ടെങ്കില്‍ മുതിരരുതെന്നും പിണറായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.