വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയ യുവതിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍  മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചാലക്കുടി വെള്ളാഞ്ചിറ അജാണ്ടി വീട്ടില്‍ മാര്‍ട്ടിന്‍ (37), മൂക്കന്നൂര്‍ ഞാളിയില്‍ വീട്ടില്‍ അഖില്‍ (21), ഇരിങ്ങാലക്കുട കണ്ണാമ്പുഴ വീട്ടില്‍ ഷോണ്‍ (27) എന്നിവരാണ് പിടിയിലായത്.
 മല്ലപ്പിള്ളി സ്വദേശിനി കുവൈത്തില്‍ നഴ്സായി ജോലി ചെയ്യുമ്പോള്‍ മാര്‍ട്ടിനുമായി പരിചയത്തിലായിരുന്നു. എന്നാല്‍, ഇവരുടെ ബന്ധത്തെ അംഗീകരിക്കാന്‍ വീട്ടുകാര്‍ തയാറായില്ല. പിന്നീട് യുവതി അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ഈ മാസം13 ന് വിവാഹം ഉറപ്പിക്കാന്‍ യുവതി നാട്ടിലേക്ക് എത്തുന്നുണ്ടെന്നും മാര്‍ട്ടിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് വിമാനമിറങ്ങി മാതാപിതാക്കള്‍ക്കൊപ്പം കാറില്‍ പോയ യുവതിയെ വിമാനത്താവള റോഡിലെ ഗോള്‍ഫ് കോഴ്സിനടുത്ത് യുവാവും ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞ് മറ്റൊരു കാറില്‍ കടത്തിക്കൊണ്ടുപോയത്. അത്താണി കവലയിലത്തെിയപ്പോള്‍ മറ്റൊരു  കാര്‍ വിളിച്ച് യുവതിയെ അതില്‍ കയറ്റി. എന്നാല്‍, യുവതി ഒച്ചവെച്ചതിനാല്‍ ഡ്രൈവര്‍ പൊലീസില്‍ വിവരം നല്‍കി.
കാറിനെ പിന്തുടര്‍ന്ന പൊലീസ് പാലക്കാടിനടുത്ത് കാര്‍ പിടിച്ചെടുത്തു. കാറില്‍ യുവതിക്ക് പുറമേ ഡ്രൈവറും മാര്‍ട്ടിനും മാത്രമാണുണ്ടായിരുന്നത്.
മാര്‍ട്ടിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ട് പ്രതികളെ കൂടി പിടികൂടിയത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് ആലുവ ഡിവൈ.എസ്.പി പി.പി. ഷംസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.