ഭൂനിയമഭേദഗതി: പെട്ടെന്നുള്ള തീരുമാനമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂമി പതിച്ചുകൊടുക്കുന്നത് സംബന്ധിച്ച നിയമഭേദഗതി പെട്ടെന്ന് എടുത്ത് തീരുമാനമ െല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഉയര്‍ന്നുവന്ന ആവശ്യമാണ്. തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവര്‍ക്കാണ് പട്ടയം നല്‍കുന്നത്. ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. വരുമാനപരിധി ഒഴിവാക്കണമെന്നത് സര്‍ക്കാര്‍ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഭേദഗതി സംബന്ധിച്ച് കെ.പി.സി.സി സര്‍ക്കാരിനോട് വിശദീകരണം തേടി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി സംസാരിച്ചു. ഏതു സാഹചര്യത്തിലാണ് നിയമഭേദഗതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും നിയമസാധുത എന്താണെന്ന് അറിയിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയോരപ്രദേശങ്ങളില്‍ 2005 ജൂണ്‍ ഒന്നുവരെ നടന്ന കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. നാലേക്കര്‍ വരെ ഭൂമിക്ക് പട്ടയം നല്‍കാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.