മനുഷ്യക്കടത്ത് അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും നീളുന്നു

നെടുമ്പാശ്ശേരി: വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും നീളുന്നു. നേരത്തേ ക്രൈംബ്രാഞ്ച് ഒരു കോണ്‍സ്റ്റബ്ളിനെ മാത്രം പ്രതിയാക്കി ഉന്നതരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയതാണ്. എന്നാല്‍, സി.ബി.ഐ ഏറ്റെടുത്തിട്ടും അന്വേഷണം ഉന്നതരിലേക്ക് നീണ്ടില്ല. ഇതത്തേുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു എസ്.ഐ സി.ബി.ഐ കൊച്ചി യൂനിറ്റിന്‍െറ അന്വേഷണം കാര്യക്ഷമമാകുന്നില്ളെന്ന് കാണിച്ച് സി.ബി.ഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്‍െറ കൂടി പശ്ചാത്തലത്തിലാണ് അന്വേഷണം വീണ്ടും കൂടുതല്‍ പേരിലേക്ക് നീളുന്നതെന്നറിയുന്നു.
2011ല്‍ നെടുമ്പാശ്ശേരി എമിഗ്രേഷനിലെ ഒരു എസ്.ഐയുടെ സഹായത്തോടെ കഴക്കൂട്ടം സ്വദേശിനിയായ സ്ത്രീയെ ഗള്‍ഫിലേക്ക് വീട്ടുജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി അനാശാസ്യകേന്ദ്രത്തിലത്തെിച്ച സംഭവം പുറത്തായതിനത്തെുടര്‍ന്നാണ് നെടുമ്പാശ്ശേരിയിലൂടെയുള്ള മനുഷ്യക്കടത്തിന്‍െറ ആഴം പുറത്തുവന്നത്. ഈ യുവതി അനാശാസ്യപ്രവര്‍ത്തനത്തിന് തയാറാകാതെ അവിടെ നിന്ന് മറ്റൊരു മലയാളിയുടെ സഹായത്തോടെ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങി. ഇവിടത്തെ എമിഗ്രേഷന്‍ പരിശോധനയിലാണ് പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടത്തെിയത്. തുടര്‍ന്ന് സ്ത്രീയെ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്ത് വെളിപ്പെട്ടത്. പിന്നീട് നെടുമ്പാശ്ശേരിയിലെ രാജന്‍ മാത്യു എന്ന എസ്.ഐയെ അറസ്റ്റ് ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വലിയ സംഘവും മനുഷ്യക്കടത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെട്ടത്. എസ്.പിതലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓരോ മനുഷ്യക്കടത്ത് നടത്തുമ്പോഴും പണം നല്‍കാന്‍ ഇവിടത്തെ ഒരു കോണ്‍സ്റ്റബ്ളിനെ ഉപയോഗപ്പെടുത്തി പ്രത്യേക ബാങ്ക് അക്കൗണ്ടും തുടങ്ങുകയായിരുന്നു. ഇതുവരെ നാല് കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.  ഒരു എസ്.പി, മൂന്ന് ഡിവൈ.എസ്.പി എന്നിവരുള്‍പ്പെടെ 15ഓളം ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡും ചെയ്തു. എന്നാല്‍, കേസ് നിലനില്‍ക്കേതന്നെ ഇവരില്‍ പലരും ജോലിയില്‍ തിരികെ പ്രവേശിച്ചു. മറ്റ് നാല് കേസുകള്‍കൂടി പുതുതായി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഇപ്പോള്‍ ഇടുക്കി ജില്ലയിലെ ഒരു ഡിവൈ.എസ്.പിയിലേക്കും അന്വേഷണം നീളുന്നുണ്ട്. ഇയാളും മനുഷ്യക്കടത്തിന്‍െറ സഹായിയായിരുന്നുവെന്ന് മറ്റ് ചില പ്രതികളില്‍നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.