ബേപ്പൂര്‍: ഒന്നര മാസം മുമ്പ് ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട ഭീമന്‍ ബാര്‍ജ് കെട്ടിവലിച്ചുകൊണ്ടുപോവാന്‍ സീ കിങ് 10 ടഗ്ഗ് ബേപ്പൂരിലത്തെി. രണ്ടു ദിവസത്തിനകം രേഖകള്‍ ശരിയാക്കിയ ശേഷം പുറപ്പെടും. സലീന^രണ്ട് എന്ന ബാര്‍ജാണ് ആഴ്ചകളായി ബേപ്പൂര്‍ വാര്‍ഫില്‍ കിടക്കുന്നത്. കടല്‍ക്ഷോഭവും കാലാവസ്ഥയില്‍ വന്ന വ്യതിയാനവും കാരണം ബേപ്പൂര്‍ തുറമുഖത്തുനിന്ന് ബാര്‍ജ് കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്നില്ല.
ശക്തമായ തിരയിളക്കത്തില്‍ വാര്‍ഫില്‍ ബാര്‍ജ് ഇടിച്ച് ഒരുഭാഗം തകര്‍ന്നിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി. മാലദ്വീപിലെയും ശ്രീലങ്കയിലെയും 11 നാവികരുമായി സീ കിങ് ടഗ്ഗ് ദിവസങ്ങള്‍ക്കുമുമ്പ് ശ്രീലങ്കയില്‍നിന്ന് പുറപ്പെട്ടെങ്കിലും എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്ത് എത്താന്‍ കാലതാമസം നേരിടുകയായിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് മുംബൈയില്‍നിന്ന് പുറപ്പെട്ട ബാര്‍ജ് മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ജൂണ്‍ രണ്ടു മുതല്‍ ബേപ്പൂര്‍ വാര്‍ഫില്‍ നിര്‍ത്തിയിട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രേഖാ പരിശോധനകള്‍ പൂര്‍ത്തിയാക്കി. രണ്ടു ദിവസത്തിനകം ടഗ്ഗ് ബേപ്പൂര്‍ തുറമുഖം വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.