കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളില്‍ എത്തിപ്പെട്ട 12 കുട്ടികളെ ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ തിരിച്ചയച്ചു. മാസങ്ങള്‍ക്കുമുമ്പ് എറണാകുളം നെട്ടൂരിലെ ഖദീജത്തുല്‍ ഖുബ്റ ഇസ്ലാമിക് ഓര്‍ഫനേജില്‍ എത്തിച്ച കുട്ടികളെയാണ് തിരികെ അയച്ചത്. ഇതില്‍ മൂന്നുപേര്‍ ഡല്‍ഹി, മൂന്നു പേര്‍ ഹരിയാന സ്വദേശികളും ആറ് കുട്ടികള്‍ രാജസ്ഥാനിലെ ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ്. ഏഴുമുതല്‍ പതിനഞ്ച് വയസ്സുവരെയുളള ആണ്‍കുട്ടികളാണിവര്‍.
അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട പരാതിയത്തെുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ എത്തിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ട് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സ്പെഷല്‍ ജുവനൈല്‍ പോലീസില്‍നിന്ന് നാല് പൊലീസുകാര്‍ എന്നിവരടങ്ങുന്ന സംഘവും കുട്ടികളോടൊപ്പം യാത്രതിരിച്ചു.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ എത്തിക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷമുള്ള രണ്ടാമത്തെ റീപാട്രിയേഷന്‍ പ്രോഗ്രാമാണിത്.
ഇവര്‍ക്ക് യാത്രചെയ്യാന്‍ ടൂ ടയര്‍ എ.സി ക്യാബിനുകളാണ് ഏര്‍പ്പെടുത്തിയത്. കുട്ടികളെ അതത് സംസ്ഥാനങ്ങളിലെ ജില്ലാ ശിശുസംരക്ഷണ സമിതി, ശിശുക്ഷേമ സമിതി എന്നിവര്‍ക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.