പാലക്കാട്: ഉത്തരേന്ത്യയില്‍നിന്ന് സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസിന്‍െറ ഫയലുകള്‍ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫിസില്‍നിന്ന് സി.ബി.ഐ സംഘം ഏറ്റുവാങ്ങി. പാലക്കാട് റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുടെ ഫയലുകളാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍ സി.ബി.ഐക്ക് കൈമാറിയത്.
ഡല്‍ഹി യൂനിറ്റിലെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് വിങ്ങില്‍നിന്നുള്ള ഇന്‍സ്പെക്ടര്‍ രഞ്ജിത് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് സി.ബി.ഐ സംഘം വെള്ളിയാഴ്ച രാവിലെ പത്തിന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പിയുടെ ആസ്ഥാനത്ത് എത്തിയത്. ആദ്യം റെയില്‍വേ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈകോടതി ഉത്തരവ് പ്രകാരമാണ് സി.ബി.ഐ ഏറ്റെടുത്തത്. ഏറെക്കുറെ അന്വേഷണം അന്തിമ ഘട്ടത്തിലത്തെിയ കേസില്‍ തുടരന്വേഷണമാണോ പുനരന്വേഷണമാണോ സി.ബി.ഐ നടത്തുകയെന്ന് വ്യക്തമല്ല.
സംസ്ഥാനത്തെ സമാനമായ മറ്റു സംഭവങ്ങളും അന്വേഷിക്കാന്‍ ഹൈകോടതി നിര്‍ദേശമുള്ളതിനാല്‍ പാലക്കാട് ക്യാമ്പ് ഓഫിസ് തുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.