രണ്ടായിരത്തിന്‍െറ ഫോട്ടോനോട്ട്   നല്‍കിയ വിദ്യാര്‍ഥിനി പിടിയില്‍

പുന്നയൂര്‍ക്കുളം: രണ്ടായിരം രൂപയുടെ കളര്‍പ്രിന്‍റ്  ഫാന്‍സികടയില്‍ നല്‍കി സാധനങ്ങള്‍ വാങ്ങുകയും മറ്റൊരു കടയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്ത വിദ്യാര്‍ഥിനി പിടിയില്‍. പൊന്നാനിയിലെ ഒരു സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും വെളിയങ്കോട് സ്വദേശിയുമായ കുട്ടിയാണ് പിടിയിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നു.ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടി മന്ദലാംകുന്ന് കിണറിനു സമീപത്തെ അല്‍റീം ഫാന്‍സി ഷോപ്പിലത്തെിയത്. 500 രൂപയുടെ സാധനങ്ങള്‍ വാങ്ങി കടയുടമ ഹുസൈന് 2000 രൂപ നോട്ട് നല്‍കി. ഇദ്ദേഹം 1500 രൂപ തിരിച്ചു നല്‍കുകയും ചെയ്തു.

പിന്നീട് സമീപത്തെ ബിസ്മി മാക്സി ഷോപ്പില്‍ കയറി രണ്ട് മാക്സി വാങ്ങി രണ്ടായിരത്തിന്‍െറ കളര്‍പ്രിന്‍റ് നല്‍കി. എന്നാല്‍ സംശയം തോന്നിയ കടയുടമയായ യുവതി പൊലീസിനെ അറിയിച്ചു.ആദ്യം നോട്ട് ലഭിച്ച ഹുസൈന്‍ ആ നോട്ട് മറ്റൊരു കടയില്‍ കൊടുത്തപ്പോഴാണ് വ്യാജനാണെന്ന് അറിഞ്ഞത്. നോട്ട് രണ്ട് വശവും പ്രിന്‍റ് ചെയ്തത് തലതിരിഞ്ഞ നിലയിലായിരുന്നു. ഇത് കടയുടമ ശ്രദ്ധിച്ചിരുന്നില്ല. നോട്ട് തന്ന ആളെ അന്വേഷിക്കുമ്പോഴാണ് പെണ്‍കുട്ടി പിടിയിലായ വിവരം അറിയുന്നത്.വെളിയങ്കോട് അങ്ങാടിയിലെ ഒരു കമ്പ്യൂട്ടര്‍ സെന്‍ററില്‍ നിന്നാണ് നോട്ട് കിട്ടിയതെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് പൊലീസ് കട ഉടമയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കുട്ടി മൊഴിമാറ്റി. തന്‍െറ വീട്ടില്‍ നിന്നാണ് നോട്ട് പ്രിന്‍റ് ചെയ്തതെന്നാണ് കുട്ടി പറയുന്നത്. ഇതനുസരിച്ച് പൊലീസ് വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ കട ഉടമ നിരപരാധിയാണെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടി മന്ദലാംകുന്നിലെ ഒരു സ്ഥാപനത്തില്‍ കരാട്ടേ പഠിക്കുന്നുണ്ട്.
Tags:    
News Summary - 2000 rupees fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.