ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; 25 ഓളം പേർക്ക് പരിക്ക്

പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വാൻ ഓടിച്ചിരുന്ന ആലുവ ഇടത്തല സ്വദേശി ശ്യാം വിഎസ് ( 30), സഹായി എറണാകുളം കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) എന്നിവരാണ് മരിച്ചത്.

എം.സി റോഡിൽ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം.  കെ.എസ്.ആർ.ടി.സി ബസിലെ  25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.


Tags:    
News Summary - 2 killed in ksrtc bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.