Posted On
date_range Updated On
date_range വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടുപേർ മരിച്ചു; ഒരാളെ തിരിച്ചറിഞ്ഞു
പാപ്പിനിശേരി (കണ്ണൂർ): വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. പാപ്പിനിശ്ശേരിയിലെ അരോളി സ്വദേശി പ്രസാദി(52)നെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ കൂടെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്. മരിച്ച രണ്ടാമത്തെയാൾ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വളപട്ടണം പി.ഐ. രാജേഷ് മാര്യാങ്കലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.