Posted On
date_range Updated On
date_range വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു
തിരുവനന്തപുരം: വെഞ്ഞാറാമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ കലിങ്ങിൻ മുഖം യൂനിറ്റ് പ്രസിഡൻ്റ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് കൊല്ലപ്പെട്ടത് . കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി തേമ്പാംമൂട് മദപുരത്താണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് രണ്ട് മാസം മുമ്പ് സി.പി.എം-കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. മൃതദേഹങ്ങൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.