representational image
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം : പൊലീസ് 'ഉപദേശിച്ച്' വിട്ട 19കാരൻ ആത്മഹത്യ ഭീഷണി മുഴക്കി
കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ 19കാരനെ അനുനയിപ്പിച്ച് താഴെയിറക്കി. ഇയാള്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പിന്നീട് വിവാഹം അടക്കം കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് പറഞ്ഞയച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് യുവാവിനെ സ്റ്റേഷനിൽ വിളിപ്പിച്ചത്.
എന്നാല്‍, ഇപ്പോള്‍തന്നെ പെണ്‍കുട്ടിയെ കാണണമെന്ന് പറഞ്ഞാണ് ഇവിടെനിന്ന് ഇറങ്ങിയ യുവാവ് പൊലീസ് സ്‌റ്റേഷന് എതിര്‍വശെത്ത കെട്ടിടത്തിന് മുകളില്‍ കയറിയത്.
ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കരിങ്കുന്നം പൊലീസും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.