Posted On
date_range Updated On
date_range മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കുശേഷമുണ്ടായ കുട്ടിയാണ്. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പാൽ കൊടുത്തശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരുന്നു.
കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോൾ അനക്കം കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുംമുമ്പ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.