Posted On
date_range Updated On
date_range കൊച്ചി മെട്രോയെ ഇനി പ്രിയങ്ക നയിക്കും; എം.ഡിയായി ചുമതലയേറ്റു
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ എറണാകുളം ജില്ല കലക്ടറെന്ന നിലയിൽ കെ.എം.ആർ.എൽ ഡയറക്ടർ ബോർഡ് അംഗമാണ്.
കര്‍ണാടക സ്വദേശിനിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ല കലക്ടർ, സാമൂഹിക നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എൻജിനീയറിങ് ബിരുദത്തിനുശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.