പി.വി.ടി.ജി വിദ്യാർഥികളുടെ ഭരത് ദർശൻ പഠന പര്യടന പരിപാടിക്ക് 1.55 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രാക്ത ഗോത്രവിഭാഗത്തിലെ (പി.വി.ടി.ജി) വിദ്യാർഥികളുടെ ഭരത് ദർശൻ പഠന പര്യടന പരിപാടിക്ക് 1.55 കോടിയുടെ ഭരണാനുമതി. 2022-ൽ എസ്.എസ്.എൽ.സി പാസായ പി.വി.ടി.ജി വിദ്യാർഥികൾക്കായിട്ടാണ് ഭരത് ദർശൻ പഠന പര്യടന പരിപാടി സംഘടിപ്പിക്കുന്നത്.

പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച നിർദേശം സർക്കാർ സമർപ്പിച്ചിരുന്നു. സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റിയും തുക അനുവദിക്കാൻ ശിപാർശ ചെയ്തു. 2022ൽ എസ്.എസ്.എൽ.സി പാസായ പി.വി.ടി.ജി വിദ്യാർഥികൾക്ക്, 1.55 കോടി രൂപ കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കാനാണ് ഉത്തരവ്.

ചോലനായ്ക്കൻ, കാട്ടുനായ്ക്കൻ, കാടർ, കൊറഗർ, കുറുംമ്പർ എന്നിവയാണ് കേരളത്തിലെ അഞ്ച് പ്രാകൃത ഗോത്ര വിഭാഗങ്ങൾ. അവർ സംസ്ഥാനത്തെ മൊത്തം ആദിവാസി ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനം വരും. അവരുടെ ഇടയിലെ വിദ്യാർഥികൾക്കാണ് തുക അനുവദിച്ചത്. 

Tags:    
News Summary - 1.55 crore sanctioned for Bharat Darshan study tour program of PVTG students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.