പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 14 വർഷം തടവ്

തലശ്ശേരി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛന് 14 വർഷം തടവും 1 ലക്ഷം രൂപ പിഴയും. തലശേരി അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ വിനോദ് ശിക്ഷ വിധിച്ചത്​. പിഴ തുക പെൺകുട്ടിക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി തടവ് അനുഭവിക്കുന്നും കോടതി ഉത്തരവിൽ പറയുന്നു.

2014ലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ്​ കേസെടുത്ത് അന്വേഷണം നടത്തിയത്. പീഡനത്തിനിരയായ 14 കാരിയായ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

Tags:    
News Summary - 14 years imprisonment for step father who raped the adivasi girl-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.