Posted On
date_range Updated On
date_range ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
ചാലക്കുടി/ഇരിങ്ങാലക്കുട: ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം. രണ്ടിടത്തുമായി 14 പേർക്ക് കടിയേറ്റു. ചാലക്കുടി നഗരസഭയിൽ കൂടപ്പുഴ ഭാഗത്താണ് തെരുവുനായുടെ കൂട്ട ആക്രമണം നടന്നത്. 12 പേർക്ക് ഇവിടെ കടിയേറ്റു.രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
രാവിലെ മുതൽ ആളുകൾക്ക് കടിയേറ്റത് നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന് ആരോപണമുണ്ട്. ഇരിങ്ങാലക്കുടയിൽ രണ്ടുപേര്‍ക്കും നായുടെ കടിയേറ്റു. ഇരുവരും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.