വയനാട്ടില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 

കൽപറ്റ:വയനാട്​ ജില്ലയില്‍ ബുധനാഴ്​ച14 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52കാരി, ബാംഗ്ലൂരില്‍ നിന്നെത്തിയ വടകര സ്വദേശിയായ 32കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് മലപ്പുറത്ത് എത്തിയ മാടക്കര സ്വദേശിയായ 43കാരന്‍, ദുബൈയില്‍ നിന്നെത്തിയ തരിയോട് സ്വദേശിയായ 33കാരന്‍, ഹൈദരാബാദില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശി, ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍നിന്ന്  ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55കാരി, 29കാരി, 30കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22കാരന്‍, ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 50കാരന്‍, ജൂണ്‍ 26ന് സൗദിയില്‍നിന്ന് ജില്ലയില്‍ എത്തിയ കല്‍പറ്റയില്‍  സ്ഥാപന നിരീക്ഷണത്തിലായിരുന്ന ആനപ്പാറ സ്വദേശി, ജൂണ്‍ 27ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി കല്‍പറ്റയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന കാക്കവയല്‍ സ്വദേശിയായ 34കാരി, ജൂലൈ രണ്ടിന് കോയമ്പത്തൂരില്‍നിന്നും  ലോറിയില്‍ കുറ്റ്യാടി വഴി ബത്തേരിയില്‍ എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ 23കാരന്‍, ജൂണ്‍ 23ന് ദുബായില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി മാനന്തവാടിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി 29 കാരന്‍ എന്നിവരെയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മടക്കര സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

  ജൂണ്‍ 27ന്​ ചികിത്സ ആരംഭിച്ച കല്‍പറ്റ സ്വദേശിയായ 44കാരന്‍, ജൂണ്‍ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍, ജൂണ്‍ 29ന് ചികിത്സ തുടങ്ങിയ തോല്‍പ്പെട്ടി സ്വദേശിനിയായ 40കാരി എന്നിവരാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

Tags:    
News Summary - 14 more persons tested Covid 19 positive in Wayanad -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.