സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ; രോഗ ബാധിതരില്‍ ആരോഗ്യ പ്രവര്‍ത്തകരും

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിക്ക് രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേരില്‍ പരിശോധന നടത്തിയത്. സംസ്ഥാനത്തെ സിക്ക രോഗികളുടെ എണ്ണം 15 ആയി ഉയര്‍ന്നു.

സിക്ക വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നവരില്‍ ഭൂരിപക്ഷവും ആരോഗ്യപ്രവര്‍ത്തകരാണ്. 15 രോഗികളും തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പാറശ്ശാല സ്വദേശിനി ആയ ഗര്‍ഭിണിയാണ് കേരളത്തിലെ ആദ്യത്തെ സിക്ക വൈറസ് രോഗി. കഴിഞ്ഞ ദിവസം പ്രസവിച്ച ഇവര്‍ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് വിവരം.

ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ആശുപത്രികളിലല്ല ഇപ്പോഴുള്ളത്. പനിയ്‌ക്കൊപ്പം ശരീരത്തില്‍ ചുവന്ന പാടുകള്‍ ഉള്‍പ്പടെ കാണുകയും ചിക്കന്‍ ഗുനിയ, ഡെങ്കി എന്നിവ സ്ഥിരീകരിക്ക പെടാതിരിക്കുകയും ചെയ്തതോടെയാണ് സിക്ക വൈറസ് ബാധയെന്ന സംശയം ഉയര്‍ന്നത്. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പഠനത്തില്‍ രോഗ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

Tags:    
News Summary - 14 more infected with zika virus in the state; And health workers among those affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.